കാൾ മാർന്റെ അനവധി ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, മാർക്സ് കുടുംബത്തിന്റെ പരിപൂർണ്ണ കഥയടങ്ങിയ ഒരു പുസ്തകവുമില്ല. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്സിലും ഹെലന് ഡിമത്തിലും പൂര്ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമില്ല. ജെന്നിമാർക്സിന്റെയും ഏറ്റവും ഇളയ മകളായ എലിനോറിന്റെയും നിരവധി ജീവചരിത്രങ്ങൾ നിലവിലുണ്ട്. പക്ഷേ, ഒരു പുസ്തകവും കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ പറയുകയോ, അവരുടെ സംഘർഷങ്ങൾ മാര്ക്സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്ഭപ്രസക്തിയോടെ അനാവൃതമാക്കുകയോ ചെയ്യുന്നില്ല. മേരിഗബ്രിയേല് അതിനാണ് ശ്രമിച്ചത്. നാലുമക്കൾ മരിച്ചുപോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ടുമുണ്ടായിരുന്നിട്ടുംമറ്റൊരു സ്ത്രീയില് മാര്ക്സിനു ഒരു കുട്ടി പിറക്കുകയെന്ന അന്തിമ വഞ്ചന നടന്നിട്ടും സര്വ്വഗ്രാഹിയും വികാരാവേശവുമാര്ന്ന പ്രേമം നിലനിര്ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്നങ്ങളെ ബലിയര്പ്പിച്ച്, എന്തിന്, സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്പ്പിച്ച്, അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്ന്ന ആശയത്തിന് സ്വയം സമര്പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥകൂടിയാണിത്. പ്ലൂട്ടാര്ക്ക് അഭിപ്രായപ്പെട്ട രീതിയില്, മാര്ക്സ് കുടുംബത്തിന്റെ കഥയിലൂടെ കടന്നുപോകുന്ന വായനക്കാര്ക്ക്, മാര്ക്സിനെ കൂടുതല് നന്നായി മനസ്സിലാകുമെന്നു പ്രത്യാശിക്കട്ടെ. ആ കുടുംബത്തിലെ സ്ത്രീകളെയും വായനക്കാര് അംഗീകരിച്ച് അഭിനന്ദിക്കുമെന്നും കരുതട്ടെ. അവരില്ലെങ്കില് കാൾര്ക്സില്ല; കാൾര്ക്സ് ഇല്ലെങ്കില് നാം ഇന്നറിയുന്ന ലോകവുമില്ല.